2014, ജനുവരി 4, ശനിയാഴ്‌ച

" സുഖ യാത്ര.......ശുഭ യാത്ര "

" SPEED THRILLS...BUT IT KILLS...."
" സുഖ യാത്ര.......ശുഭ യാത്ര "

റോഡിലെക്കൊന്നിറങ്ങിയാൽ ....
ചീറി പായുന്ന വാഹനങ്ങൾ ....
സത്യം പറഞ്ഞാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ഇന്ന് പലർക്കും പേടിയാണ് ...
നാം എത്ര ശ്രദ്ധിച്ചു വാഹനമോടിചാലും ഇന്ന് രക്ഷയില്ല....കാരണം എതിരെ വരുന്നവൻ ശരിയല്ലെങ്കിൽ കഴിഞ്ഞില്ലേ ...!
വടക്കൻ ജില്ലകളിൽ നിന്നും മറ്റും വരുന്ന ജീപ്പിനു സമാനമായുള്ള മീൻവണ്ടികൾ, വളരെ ഭയപെടേണ്ട ഒന്നാണ് ....
റോങ്  സൈഡിലെ അവർ വരികയുള്ളു ..ധിറുതി കൂടുതലാണവർക്ക്
ഒരു ട്രാഫിക് നിയമങ്ങളും അവർക്ക് ബാധകമല്ലെന്ന രീതിയിൽ ....
പുലർച്ചെ തുടങ്ങിയാൽ രാവിലെ എട്ടു മണിവരെയാണ് ഇവരുടെ വിഹാരവേള ....
കൂടുതലും പ്രഭാത സവരിക്കിറങ്ങുന്നവരാണ്  ഇവരുടെ ഇരകൾ ....
അത് കഴിഞ്ഞാലോ .......അതാ വരുന്നു ടിപ്പർ ലോറികളെന്ന ഭീകരന്മാർ ....
പേടിപ്പിക്കുന്ന  മുഖവും ചീറ്റപുലിയേ പോലെ ചീറി പാഞ്ഞുള്ള വരവും .....
കയറ്റിയ ലോഡ് കല്ലോ മണ്ണോ മറ്റോ ആണെങ്കിൽ  അതിന്റെ അവശിഷ്ട്ടങ്ങൾ അത്രയും പിന്നിൽ വരുന്ന വാഹനത്തിനു സമ്മാനമായി ഇവർ നല്കുന്നു.....
അധികവും സ്കൂൾ കുട്ടികളാണ് ഇവരുടെ ഇരകൾ ....
പിന്നെ നമ്മുടെ ഒഴിച്ച് കൂടാനാകാത്ത സഹചാരി ബസ്സുകളും .....

എന്നാലിന്ന്  ബഹു. ശ്രി. ഋഷിരാജ് സിംഗിന്റെ നൂതന പരിഷ്ക്കാരത്തിൽ വളരെ നല്ല കുട്ടികൾ ആയിരിക്കയാണിവർ ...വളരെ നല്ലത്....
ശ്രി. സിങ്ങിനോട് തീർത്താൽ തീരാത്തത്ര നന്ദിയുണ്ട് ...വേഗപൂട്ടെന്ന ഓമനപേരിൽ ബസ്സുകളുടെ വേഗതയെ നിയന്ത്രിച്ച ഈ സാക്ഷാൽ " മണിച്ചിത്രത്താഴിന് "

അതുപോലെ തന്നെ ഹെൽമ്മറ്റിന്റെ ഉപയോഗം കർശനമാക്കിയതിൽ ശേഷം ട്രാഫിക്  കണക്കുകൾ വ്യക്തമാക്കുന്നത് ഇരുചക്ര വാഹന അപകടങ്ങളിൽ മരണമടയുന്നവരുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവ് , നമുക്കല്പ്പം ആശ്വാസം തരുന്നു.
അതിനെതിരെ ചില മുടന്തൻ ന്യായങ്ങളുമായി ഒരു കൂട്ടർ മറുവശത്ത്‌ ഉണ്ടെന്നതും നാം ഒര്മ്മിക്കേണ്ട ഒന്നാണ് ...

എന്നാൽ................

ഇവിടെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് ....
നിരത്തിലേക്കിറങ്ങി ....കുറച്ചു നേരം ഒന്ന് ശ്രദ്ധിച്ചാൽ നമുക്കത് മനസ്സിലാക്കാവുന്നതെയുള്ളൂ ,,,,
ചീറി പാഞ്ഞല്ല...........................നിലം തൊടാതെ................പറന്നുപോകുന്ന ,
ഇരുനൂറും ഇരുനൂട്ടിഅൻപതും അധിലധികവും സീ സി യുമായി പറക്കുന്ന ബൈക്കുകൾ .....
ഇവയിലാകട്ടെ അധിക ശതമാനവും കോളേജിലും സ്കൂളിലും ഒക്കെ പഠിക്കുന്ന വിദ്യാർഥികളാണ് .
ഒരു ഹെൽമ്മെറ്റ് തലയിൽ വെച്ച് ബൈക്കിൽ കയറിയാൽ ....മറ്റൊരു രേഖകളും വേണ്ടെന്ന ധാരണയാണിവർക്ക് ....
ഇതിനെ യാത്ര എന്ന് പറയാൻ പറ്റില്ല ...ഒരു തരം  " സാഹസം ".

രണ്ടു ചക്രങ്ങളിൽ , അതോടിക്കുന്ന ഒറ്റ ആളുടെ നിയന്ത്രണത്തിൽ പോകുന്ന ഈ വാഹനത്തിനു ഇത്രയും കൂടുതൽ  എഞ്ചിൻ കപ്പാസിറ്റി കൊടുത്താൽ ...
അതും 100 നും 120 നു മൊക്കെ വേഗതയിൽ പോകുമ്പോൾ നിയന്ത്രണം എത്ര കണ്ട് ഫലപ്രദമാകും ....?

തിളയ്ക്കുന്ന രക്തമാണ് യുവത്വത്തിന് ... എന്തും വളരെ ലാഘവത്തോടെ നേരിടാനുള്ള ഒരു ചങ്കൂറ്റം അവർക്കുണ്ടാകും ...
അത് പ്രായത്തിന്റെ ചാപല്യം കൂടിയായിരിക്കും ...

ഒരു ദിവസത്തെയെങ്കിലും പത്രമെടുത്താൽ, പതിനേഴിനും ഇരുപത്തിഅഞ്ചിനും ഇടയിൽ പ്രായമുള്ള, ബൈക്കപകടത്തിൽ മരണപെട്ടെന്ന വാർത്തയില്ലാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ?
സത്യത്തിൽ വേഗപൂട്ടുകൾ ഇത്തരം വാഹനങ്ങള്ക്ക് കൂടി നിർബന്ധമാക്കെണ്ടാതല്ലേ ...?

ബൈക്ക് നിർമ്മാണ കംപനികളാകട്ടെ ഇനിയുമിനിയും എഞ്ചിൻ കപ്പാസിടി കൂടിയ വണ്ടികൾ ഇറക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കയാണ് ...
ലക്ഷങ്ങൾ മുടക്കി അത് വാങ്ങാൻ അതിലേറെ ആളുകൾ ............
സ്റ്റൻട്ടിംഗ്  എന്ന ഓമനപേരിൽ ...ഇത്തരം ബൈക്കുകളിൽ മുൻചക്രമുയർതിയും പിന്ചക്രമുയർത്തിയും കാണിക്കുന്ന സാഹസിക രംഗങ്ങൾ കാണുമ്പോൾ ....
സത്യം പറഞ്ഞാൽ ഹൃദയമിടിപ്പ് ഉയരുകയാണ് .
ഒരു തരം  ഞാണിന്മേൽ കളിയല്ലേ ഇത്?

വിദേശ രാജ്യങ്ങളിലുമുണ്ട് ഇത്തരം സാഹസ പ്രകടനങ്ങൾ ....
പക്ഷെ അവിടെ അവർ അതെല്ലാം സിസ്റ്റമാറ്റിക്കായി പഠിച്ചു, അതിനു വേണ്ടുന്ന എല്ലാ മുൻ കരുതലോടും കൂടിയാണ് ചെയ്യുന്നത് ...
മാത്രവുമല്ല അവരുടെ ശരീര സ്ടാമിനയും വിത്യസ്തമെന്നോർക്കണം ....

മാതാപിതാക്കളാണ് ഇത്തരം കാര്യങ്ങളിൽ മക്കളെ കൂടുതൽ ശ്രദ്ധിക്കേണ്ടത് ...
കാരണം അവർ അറിയാതെയല്ലല്ലോ ഇത്തരം റേസിംഗ് ബൈക്കുകൾ കുട്ടികളുടെ കയ്യിൽ  കിട്ടുന്നത് ...!
സ്വന്തം മക്കളുടെ ജീവന് വില പറയുന്ന ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ നിര് ബന്ധമായും ശ്രദ്ധിക്കുക തന്നെ വേണം ...
ലൈസൻസില്ലാതെ മകന്റെയോ മകളുടെയോ കയ്യിൽ ഒരു കാരണവശാലും വാഹനങ്ങൾ കൊടുത്തു വിടരുത് ....

ത്രിശുരിനടുത്ത്  കേച്ചേരിയിൽ ഒരു പതിനേഴു വയസ്സുകാരൻ ലൈസ്സൻസില്ലാതെ കാറോടിച്ച് മറ്റൊരു കാറിൽ ഇടിച്ച് അവനടക്കം 4 പേർ മരിച്ച സംഭവം നമ്മൾ ഞെട്ടലോടെയല്ലേ കേട്ടത്?
ഇവിടെ ആരാണ് കുറ്റം ചെയ്തത്...?
ഒന്നുമറിയാത്ത 3 പേരുടെ ജീവനല്ലേ പൊലിഞ്ഞു പോയത്?
ഒരൽപം അശ്രദ്ധ....
അച്ഛനും അമ്മയ്ക്കും ജീവിച്ചു കൊതി തീര്ന്നിട്ടില്ലാത്ത മകനെയല്ലെ നഷ്ട്ടപെട്ടത് ..?
ഇങ്ങിനെ എത്ര എത്ര സംഭവങ്ങൾ നാം നിത്യേന കാണുന്നു ...കേള്ക്കുന്നു...എന്ത് കാര്യം ..?
കുറച്ചു നേരത്തേക്ക് മാത്രം എല്ലാം...അത് കഴിഞ്ഞാൽ എല്ലാം പഴയ പോലെ തന്നെ...

കൊച്ചിയിൽ ഒരു മദ്ധ്യവയസ്കൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ, ബൈക്ക് റേസിംഗ് ടീം വന്നിടിച്ച് , ആ പാവം മരണപെട്ട വിവരം ആരും മറന്നു കാണില്ലല്ലോ....
വളരെ മാന്യതയിൽ എല്ലാ നിബന്ധനകളും പാലിച്ച് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്ക് പോലും ഭീഷണിയാണ് ഇത്തരത്തിലുള്ള വേഗതയും അവയുടെ സാഹസങ്ങളും ...

ഒന്നാമതായി ഇത്തരം റേസിങ്ങിനോ സ്റ്റൻട്ടിങ്ങിനോ പറ്റിയ റോഡുകളല്ലല്ലോ ഇവിടുത്തേത് ....
ഉള്ള റോഡുകളിലാനെങ്കിലോ അത്രയധികം വാഹനങ്ങളും ...യാത്രക്കാരും ....
ഇത്രയും ജന സാന്ദ്രത കൂടിയ നിരത്തുകളിലും മറ്റും ഇത്തരം അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
പ്രധാന റോഡുകൾക്ക്  സമാനമായി  പോകുന്ന സമാന്തര റോഡുകളിളുടെ ഇത്തരം ബൈക്കുകൾ ചീറി പാഞ്ഞു പോകുന്നതും, അവരെ തടഞ്ഞു നിർത്തി പരിസരവാസികൾ വാണിംഗ് ചെയ്തു വിടുന്ന സംഭവങ്ങളുമെല്ലാം സർവസാധാരണമായിരിക്കുന്നു ...
ബന്ധപെട്ടവർ ഇതിനു ഒരു സത്വര നടപടിയെടുത്തു യാത്രക്കാരുടെ ജീവന് സുരക്ഷ ഉണ്ടാക്കി കൊടുത്താൽ നന്നായിരുന്നു .....
ശുഭപ്രതീക്ഷയോടെ ...................